കരിങ്കൊടിക്ക് പുറമേ പി ജെ കുര്യനും ആന്‍റോ ആന്‍റണി എംപിക്കും പുതിയ ഡിസിസി പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പിലിനുമെതിരെ പോസ്റ്ററുകളും പതിപ്പിച്ചിരുന്നു. 

പത്തനംതിട്ട: പത്തനംതിട്ട ഡിസിസി ഓഫീസിൽ കരിങ്കൊടി കെട്ടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ഡിസിസി പ്രസിഡൻറ് സതീഷ് കൊച്ചുപറമ്പലിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം 29 ന് കെപിസിസി പുതിയ ഡിസിസി അധ്യക്ഷൻമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഓഫീസിൽ കരിങ്കൊടി കെട്ടിയത്.

കരിങ്കൊടിക്ക് പുറമേ പി ജെ കുര്യനും ആന്‍റോ ആന്‍റണി എംപിക്കും പുതിയ ഡിസിസി പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പിലിനുമെതിരെ പോസ്റ്ററുകളും പതിപ്പിച്ചിരുന്നു. പത്തനംതിട്ടയെ ഒറ്റുകൊടുക്കാന്‍ എത്തിയ യൂദാസ് ആണ് ആന്‍റോ ആന്‍റണിയെന്നും, സതീഷ് സജീവ പ്രവര്‍ത്തകനല്ലെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും പോസ്റ്ററില്‍ ആരോപിച്ചിരുന്നു.

Read More: പത്തനംതിട്ട ഡിസിസി ഓഫീസില്‍ കരിങ്കൊടി; പി ജെ കുര്യനും ആന്‍റോ ആന്‍റണി എംപിക്കുമെതിരെ പോസ്റ്ററുകള്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona