പണം ആവശ്യപ്പെട്ട് റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റ് ജലീല്‍ ബാഗില്‍ നിന്നും തോക്കെടുക്കുന്നത് അടക്കമുള്ള ദൃശ്യങ്ങളാണ് പൊലീസ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്

വയനാട്: വൈത്തിരി വെടിവെയ്പിന്‍റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പണം ആവശ്യപ്പെട്ട് റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റ് ജലീല്‍ ബാഗില്‍ നിന്നും തോക്കെടുക്കുന്നത് അടക്കമുള്ള ദൃശ്യങ്ങളാണ് പൊലീസ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. റിസോര്‍ട്ടിലെ റിസപ്ഷനില്‍ നിന്നുമുള്ള ദൃശ്യങ്ങളാണ് ഇതെല്ലാം. 

റിസപ്ഷനില്‍ ജീവനക്കാര്‍ക്കൊപ്പം നില്‍ക്കുന്ന ജലീലും കൂടെയുള്ള ആളും പുറത്തേക്ക് നോക്കി കൊണ്ട് തോള്‍ സ‍ഞ്ചിയില്‍ നിന്നും തോക്കെടുക്കുന്നതും. ശേഷം പുറത്തേക്ക് നടന്നു നീങ്ങുന്നതുമാണ് ഇപ്പോള്‍ പുറത്തു വന്ന ദൃശ്യങ്ങളില്‍ ഉള്ളത്.