ഇടുക്കി: മൂന്നാര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ നിന്ന് കാണാതായ മുഴുവന്‍ വിദ്യാര്‍ത്ഥികളും സുരക്ഷിതരാണെന്ന് മൂന്നാര്‍ ഡിവൈഎസ്പി അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ അവരവരുടെ വീടുകളിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഇടമലക്കുടി, മറയൂര്‍, മാങ്കുളം ആദിവാസി മേഖലകളില്‍ നിന്നുള്ള 23 വിദ്യാര്‍ത്ഥികളെയാണ്  കാണാതായെന്ന് രാവിലെ റിപ്പോര്‍ട്ട് പുറത്തുവന്നത്. മഴ ശക്തമായതോടെ വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങിപ്പോയതാകാമെന്നായിരുന്നു പ്രാഥമികനിഗമനം. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ 12 കുട്ടികളെ ഇടമലക്കുടിയില്‍ കണ്ടെത്തി. ശേഷിക്കുന്ന 11 പേര്‍ക്കായുള്ള അന്വേഷണം തുടരുകയായിരുന്നു.

പൊലീസും വനംവകുപ്പും ചേര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മറയൂര്‍, മാങ്കുളം പ്രദേശത്തെ കുട്ടികളും അവരുടെ വീടുകളില്‍ എത്തിയതായി കണ്ടെത്തിയത്.  വിദ്യാര്‍ത്ഥികളെ കാണാതായത് വൈകിയാണ് അറിഞ്ഞതെന്നായിരുന്നു സ്കൂള്‍ അധിക‍ൃതര്‍ പൊലീസിനോട് പറഞ്ഞത്.