തിരുവനന്തപുരം: വെഞ്ഞാറമൂട് കൊല്ലപ്പെട്ടവരുടെ സുഹൃത്തുക്കള്‍ അക്രമം നടന്ന സ്ഥലത്ത് എത്തിയിരുന്നെന്ന് പൊലീസ്. അപ്പു, ഗോകുല്‍ റിയാസ് എന്നിവരാണ് സ്ഥലത്ത് എത്തിയത്. എന്നാല്‍ ഹഖിനും, മിഥിലാജിനും വെട്ടേറ്റതോടെ മൂവരും ഓടിരക്ഷപ്പെടുകയായിരുന്നെന്നും പൊലീസ് വിശദീകരിക്കുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്നവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 

അതേസമയം, ഒളിവില്‍ കഴിഞ്ഞിരുന്ന കേസിലെ രണ്ടാം പ്രതി അന്‍സറിനെ ബന്ധുവീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. എന്നാല്‍ അന്‍സര്‍ അക്രമം നടന്ന സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നാണ് ഇതിനോടകം പിടിയിലായ പ്രതികളുടെ മൊഴി. എന്നാല്‍  അന്‍സര്‍ സ്ഥലത്ത് ഉണ്ടായിരുന്നെന്നാണ് സാക്ഷി മൊഴി. ഈ സാഹചര്യത്തില്‍ കേസിലെ അന്‍സറിന്‍റെ പങ്കിനെ പറ്റി വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.