തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വില്പനക്കായി കൊണ്ടുവന്ന മദ്യമാണ് മാരായമുട്ടം പൊലിസ്പിടികൂടിയത്

തിരുവനന്തപുരം: മാരായമുട്ടത്ത് 200 ലിറ്റർ വിദേശമദ്യം പിടികൂടി. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വില്പനക്കായി കൊണ്ടുവന്ന മദ്യമാണ് മാരായമുട്ടം പൊലിസ്പിടികൂടിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മിനി ഗുഡ്സിലാണ് മദ്യം കടത്തിയത്. മാരായമുട്ടം സ്വദേശി ഷാജിയുടെ ഉടമസ്ഥതയിലുളള വാഹനമാണിത്. പൊലീസ് പിടികൂടിയതോടെ ഇയാൾ വാഹനം ഉപേക്ഷിച്ചു ഓടി രക്ഷപ്പെട്ടു. തുടർന്ന് പോലീസ് മദ്യവും വാഹനവും കസ്റ്റഡിയിൽ എടുത്തു.