Asianet News MalayalamAsianet News Malayalam

വയനാട്ടിൽ വീണ്ടും  വൻ കുഴൽപ്പണ വേട്ട; ഒരു കോടിയോളം രൂപയുമായി രണ്ട് പേർ പിടിയിൽ

ജില്ലാ പൊലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ സ്ക്വാഡും  സുൽത്താൻ ബത്തേരി പൊലീസും  സംയുക്തമായി ഡോഗ് സ്ക്വാഡിൻ്റെ സഹായത്തോടെ നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്.

police seized one crore unaccount money from wayanad
Author
Wayanad, First Published Aug 19, 2020, 9:35 AM IST

വയനാട്: ഒരു കോടിയോളം രൂപയുടെ കുഴൽപ്പണവുമായി ബത്തേരിയിൽ  രണ്ട് പേർ പിടിയിലായി. കർണാടകത്തിൽ നിന്നും ബത്തേരി ഭാഗത്തേക്ക്  മതിയായ രേഖകളില്ലാത്ത കൊണ്ട് വന്ന  92,50,000   രൂപയാണ് പോലീസ്  പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ സ്ക്വാഡും  സുൽത്താൻ ബത്തേരി പൊലീസും  സംയുക്തമായി ഡോഗ് സ്ക്വാഡിൻ്റെ സഹായത്തോടെ നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്.  പണം കൊണ്ടുവനന്  കോഴിക്കോട് കുറ്റ്യാടി പാലക്കണ്ടി വീട്ടിൽ നവാസ് (54) കുറ്റ്യാടി നടുക്കണ്ടി വീട്ടിൽ എൻ കെ ഹാറൂൺ (47)എന്നിവരെ കസ്റ്റഡിയിലെടുത്തു.

Read Also: തിയേറ്ററുകൾ തുറക്കാമെന്ന് ശുപാർശ; മാളുകളിലെ മൾട്ടിസ്ക്രീനുകൾ തുറക്കുന്നത് അടുത്ത ഘട്ടത്തിൽ .....

Follow Us:
Download App:
  • android
  • ios