'പരിഹാരമുണ്ടാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. അനുകൂല നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.'
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് സഹോദരി പുത്രന്‍ അലനെ അറസ്റ്റ് ചെയ്തതിനെക്കുറിച്ച് പൊലീസ് അറിയിച്ചില്ലെന്ന് സജിത മഠത്തില്‍. പുലര്‍ച്ചയോടെ കൈയ്യാമം വെച്ച് കുട്ടിയെ പൊലീസ് വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നുവെന്നും തെളിവുകള്‍ക്കായി വീടുമുഴുവന്‍ പൊലീസ് പരിശോധിച്ചുവെന്നും സജിതാമഠത്തില്‍ വ്യക്തമാക്കി.
'നിരോധിച്ച പുസ്തകങ്ങള്‍ കൈവശമുണ്ടായാല്‍ മാവോയിസ്റ്റാവില്ല. യുവാക്കളെ പാര്‍ട്ടിയില്‍ നിന്നും അകറ്റാനുള്ള ഗൂഢാലോചനയും നടക്കുന്നുണ്ട്. പ്രചരിക്കുന്നത് പൊലീസിന്‍റെ കഥകളാണെന്നും അലന്‍റെ മാതൃസഹോദരിയായ സജിതാമഠത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ചര്‍ച്ചയില്‍ വ്യക്തമാക്കി.
ഇതൊന്നും ചെയ്യുന്നത് സര്‍ക്കാരല്ല, പൊലീസ് നടപടികള്‍ അസാധാരണം, അവനെ ഞങ്ങള്‍ക്ക് വിശ്വാസമാണ്: സജിത
പരിഹാരമുണ്ടാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. അനുകൂല നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രിയുടെ വാക്കുകളില്‍ വിശ്വാസമുണ്ടെന്നും സജിത കൂട്ടിച്ചേര്‍ത്തു.
വല്ല്യമ്മക്ക് ഉറക്കം വരുന്നില്ല; അലന്‍റെ അറസ്റ്റില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി സജിത മഠത്തില്‍
