കട്ടപ്പന: ഇടുക്കി നരിയംപാറയിൽ പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ ചിത്രം സമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച സംഭവത്തിൽ കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് പൊലീസിൻ്റെ അന്വേഷണം. 

കേസിലെ പ്രതി മനു മനോജിന്റെ മരണത്തിന് പിന്നാലെയാണ് ഇയാളോടുത്തുള്ള പെണ്കുട്ടിയുടെ ഫോട്ടോ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. ചിലയിടത്ത് മനുവിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് സ്ഥാപിച്ച് ഫ്ലക്സുകളിലും ഇരയുടെ പടം ചേർത്തിട്ടുണ്ട്. ഇത് സ്ഥാപിച്ചവർക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

പീഡനക്കേസുകളിൽ ഇരയാവുന്നവരുടെ ചിത്രങ്ങളും വ്യക്തിവിവരങ്ങളും പരസ്യപ്പെടുത്തുന്നത് ​ഗുരുതരമായ കുറ്റമായി നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. നരിയംപാറ പീഡനക്കേസിൽ പ്രതി ചേ‍ർക്കപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തതോടെ ഇരുവരുടേയും വീട്ടുകാരും നാട്ടുകാരും വ്യത്യസ്തമായ അഭിപ്രായങ്ങളും ആരോപണങ്ങളുമായി രം​ഗത്ത് സജീവമാണ്.