ഇന്നലെയാണ് അമ്പലപ്പുഴ കരൂരില്‍ ദേശീയപാതയ്ക്ക് സമീപം തമിഴ്‍നാട് സ്വദേശി ഗുണയെ (44) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ കഴുത്തില്‍ തുണി ചുറ്റിയ പാട് കണ്ടെത്തിയിരുന്നു.

ആലപ്പുഴ: അമ്പലപ്പുഴയില്‍ ദേശീയപാതയ്ക്ക് സമീപം തമിഴ്നാട് സ്വദേശിയ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ഇയാളുടെ മരണം കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യയും ഭാര്യയുടെ മാതാപിതാക്കളേയും പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഇന്നലെയാണ് അമ്പലപ്പുഴ കരൂരില്‍ ദേശീയപാതയ്ക്ക് സമീപം തമിഴ്‍നാട് സ്വദേശി ഗുണയെ (44) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ കഴുത്തില്‍ തുണി ചുറ്റിയ പാട് കണ്ടെത്തിയിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് മരിച്ച ഗുണയുടെ ഭാര്യ വിജയറാണിയേയും ഭാര്യയുടെ മാതാപിതാക്കളേയും അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.