രണ്ട് എക്സൈസ് ഉദ്യോഗസ്ഥരാണ് സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നത്.ഇവര്‍ക്കെതിരെ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല.
തൃശൂര്‍: കുഴിപ്പള്ളിക്കരയിൽ എക്സൈസിനെ ഭയന്ന് പുഴയിൽ ചാടിയ തൃപ്രയാര്‍ സ്വദേശി അക്ഷയ് മുങ്ങി മരിച്ച സംഭവത്തില്‍ എക്സൈസ് ഉദ്യോഗസ്ഥരെ അടുത്ത ദിവസം ചോദ്യം ചെയ്യും. അക്ഷയിനെ രക്ഷിക്കാൻ ഉദ്യോഗസ്ഥര്‍ ശ്രമിച്ചില്ലെന്ന ആരോപണത്തിൻറെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുകയെന്ന് അന്തിക്കാട് എസ്ഐ അറിയിച്ചു.
രണ്ട് എക്സൈസ് ഉദ്യോഗസ്ഥരാണ് സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നത്.ഇവര്‍ക്കെതിരെ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. അക്ഷയ് മുങ്ങിതാഴുന്നതിന്‍റെ ദൃശ്യങ്ങളില്‍ കേറി വാടാ എന്ന് പറയുന്നത് വ്യക്തമായി കേള്‍ക്കുന്നുണ്ട്. ഇത് എക്സൈസ് ഉദ്യോഗസ്ഥരുടെ ശബ്ദമാണെന്നാണ് നാട്ടുകാരില്‍ ചിലരുടെ ആരോപണം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.
