ഇടനിലക്കാരൻ അബു വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് കാലടി ശ്രീഭൂതപുരത്തെ അബുവിന്‍റെ വീട്ടിൽ പൊലീസ് റൈഡ് നടത്തിയത്. പാസ്പോർട് അടക്കാനുള്ള രേഖകൾ പിടിച്ചെടുക്കാനായിരുന്നു പരിശോധന.  

കൊച്ചി: ചൂർണിക്കര വ്യാജരേഖ കേസിൽ ഇടനിലക്കാരൻ അബു വിദേശത്തേയ്ക്ക് കടക്കാതിരിക്കാനുള്ള ശ്രമങ്ങൾ പൊലിസ് ഊർജിതമാക്കി. പാസ്പോര്‍ട്ട് അടക്കമുള്ള രേഖകൾക്കായി പൊലിസ് അബുവിന്‍റെ വീട്ടിൽ പരിശോധന നടത്തി. കേസിൽ വിജിലൻസ് അന്വേഷണവും ഊർജ്ജിതമാക്കി.

വ്യാജരേഖ നിർമിച്ചത് അബു ആണെന്ന വിവരം ഭൂവുടമ വെളിപ്പെടുത്തിയത് മുതൽ ഇടനിലക്കാരൻ ഒളിവിലാണ്. ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് കാലടി ശ്രീഭൂതപുരത്തെ അബുവിന്‍റെ വീട്ടിൽ പൊലീസ് റൈഡ് നടത്തിയത്. പാസ്പോർട് അടക്കാനുള്ള രേഖകൾ പിടിച്ചെടുക്കാനായിരുന്നു പരിശോധന. 

എന്നാൽ ഇത് സംബന്ധിച്ച രേഖകകൾ ലഭ്യമായിട്ടില്ല. അബുവിന്‍റെ മുറിയിൽ നിന്ന് ചില റവന്യു അപേക്ഷ ഫോറം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ചൂർണിക്കര വ്യാജരേഖയുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചിട്ടില്ല. അബുവിനെ ചോദ്യം ചെയ്താൽ മാത്രമേ അന്വേഷണത്തിൽ പുരോഗതി ഉണ്ടാകു എന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ വ്യാജരേഖ കേസിലെ വിജിലൻസ് സംഘവും പ്രതികളെ കണ്ടെതാൻ ശ്രമം നടത്തുന്നുണ്ട്. വ്യാജരേഖ നിർമിക്കാൻ ഉദ്യോഗസ്ഥ സഹായം പ്രതിക്ക് ലഭിച്ചിരിക്കാം എന്നാണ് വിജിലൻസ് കരുതുന്നത്.