Asianet News MalayalamAsianet News Malayalam

'മൊബൈൽ ഫോൺ കാണാനില്ല, മരണത്തിൽ ദുരൂഹത'; പൊലീസുകാരന്റെ ആത്മഹത്യയിൽ ആരോപണവുമായി കുടുംബം

മരിച്ച സുധീഷിന്റെ മൊബൈൽ ഫോൺ കാണാനില്ലെന്നും കുടുംബം പറയുന്നു. സിനീയർ സിവിൽ പൊലീസ് ഓഫിസർ എം.പി. സുധീഷിനെയാണ് ഇന്നലെ വൈകുന്നേരം മരിച്ച നിലയിൽ കണ്ടെത്തിയത്. 

policemen sudheesh's Mobile phone missing family has accused the policeman of suicide fvv
Author
First Published Oct 24, 2023, 10:24 AM IST

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിലെ പൊലീസുകാരൻ സുധീഷിന്റെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രം​ഗത്ത്. ജോലി സമ്മർദ്ദമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. മരിച്ച സുധീഷിന്റെ മൊബൈൽ ഫോൺ കാണാനില്ലെന്നും കുടുംബം പറയുന്നു. കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സിനീയർ സിവിൽ പൊലീസ് ഓഫിസർ എം.പി. സുധീഷിനെയാണ് ഇന്നലെ വൈകുന്നേരം മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഇന്നലെ രാവിലെ പതിനൊന്ന് മണിക്കാണ് സുധീഷിനെ ഡ്യൂട്ടിക്കിടെ കാണാതായത്. പിന്നീട് നടത്തിയ തിരച്ചിലിനൊടുവിലാണ് പാർക്കിം​ഗ് ഏരിയായിൽ സുധീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് മാറ്റുന്നത് നാട്ടുകാർ തടഞ്ഞിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാർ തടഞ്ഞത്. രാത്രിയിൽ ഇൻക്വസ്റ്റ് നടത്തിയതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ ആരോപിച്ചിരുന്നു. 

വടകര മടപ്പള്ളിയിൽ ദേശീയ പാതയിൽ ട്രാവലർ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരു സ്ത്രീ മരിച്ചു

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്കാണ് മാറ്റാനായിരുന്നു ശ്രമം. എന്നാൽ നൂറോളം വരുന്ന നാട്ടുകാർ ഇത് തടയുകയായിരുന്നു. അതിനിടെയാണ് മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബവും രം​ഗത്തെത്തുന്നത്. സുധീഷിന്റെ മൊബൈൽ ഫോൺ കാണാനില്ലെന്നും ജോലിയുമായി ബന്ധപ്പെട്ട് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് സുധീഷിന് സമ്മർദ്ദമുണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു.  

നിയമലംഘകരെ പിടികൂടാന്‍ കര്‍ശന പരിശോധന; ഒരാഴ്ചക്കിടെ നാടുകടത്തിയത് 9,280 പ്രവാസികളെ

https://www.youtube.com/watch?v=LPbqKXdHwQs

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios