പാലക്കാട് എ ഡബിൾ പ്ലസ് മണ്ഡലമാക്കി ബിജെപി വൻ പ്രതീക്ഷയോടെ നേരിടുമ്പോൾ പാളയത്തിൽ പട തന്നെയാണ് പാർട്ടി നേരിടുന്ന വെല്ലുവിളി. സി കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയാക്കി ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടും അത് പൂർണമായി അംഗീകരിക്കാൻ ശോഭ വിഭാഗത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. 

പാലക്കാട്: സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞിട്ടും പാലക്കാട് ബിജെപിയിലെ പൊട്ടിത്തെറി അവസാനിക്കുന്നില്ല. ശോഭ സുരേന്ദ്രനെ തഴഞ്ഞതിൽ ഒരു വിഭാഗം നേതാക്കൾ ഇടഞ്ഞു നിൽക്കുകയാണ്. സി കൃഷ്ണകുമാർ ജയിക്കുമോയെന്ന് ഇപ്പോൾ ഉറപ്പ് പറയാനാകില്ലെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ പ്രതികരിച്ചു. ശോഭയ്ക്ക് വേണ്ടി വാദിച്ച മുതിർന്ന നേതാക്കൾ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന നേതൃത്വം. 

പാലക്കാട് എ ഡബിൾ പ്ലസ് മണ്ഡലമാക്കി ബിജെപി വൻ പ്രതീക്ഷയോടെ നേരിടുമ്പോൾ പാളയത്തിൽ പട തന്നെയാണ് പാർട്ടി നേരിടുന്ന വെല്ലുവിളി. സി കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയാക്കി ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടും അത് പൂർണമായി അംഗീകരിക്കാൻ ശോഭ വിഭാഗത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ശോഭ സുരേന്ദ്രൻ മത്സരിച്ചാൽ ജയം ഉറപ്പെന്ന് പറയുന്നവർ കൃഷ്ണകുമാറിൻ്റെ കാര്യത്തിൽ ആ ഉറപ്പ് പ്രകടിപ്പിക്കുന്നില്ല. പാർട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും പാലക്കാട് ഇത്തവണ ബിജെപിയ്ക്ക് തന്നെയെന്നുമാണ് കൃഷ്ണകുമാറിൻ്റെ ആത്മവിശ്വാസം. 

നാളെ നടക്കുന്ന റോഡ് ഷോയിൽ പരമാവധി ആളുകളെ പങ്കെടുപ്പിച്ച് ശക്തി തെളിയിക്കാനുള്ള നീക്കത്തിലാണ് ബിജെപി. അതേസമയം, പരസ്യ പ്രതികരണവുമായി മുന്നോട്ടു പോകുന്ന ദേശീയ കൗൺസിൽ അംഗം എൻ ശിവരാജനെ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ശാസിച്ചതായി സൂചനയുണ്ട്. 

രാത്രി വിവാഹ വീട്ടിൽ പോയി തിരിച്ചെത്തിയില്ല; തെരച്ചിലിൽ ഡ്രൈനേജിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി,സംഭവം ഒളവണ്ണയിൽ

https://www.youtube.com/watch?v=Ko18SgceYX8