രാത്രി വിവാഹ വീട്ടിൽ പോയി തിരിച്ചെത്തിയില്ല; തെരച്ചിലിൽ ഡ്രൈനേജിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി,സംഭവം ഒളവണ്ണയിൽ
ഇന്ന് രാവിലെയാണ് ഇയാളെ മരിച്ച നിലയിൽ ഡ്രൈനേജിൽ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
കോഴിക്കോട്: ഒളവണ്ണ മാത്തറയിൽ ഡ്രൈനേജിൽ വീണ് മരിച്ച നിലയിൽ ആളെ കണ്ടെത്തി. ഒളവണ്ണ നാഗത്തും പാടം സ്വദേശി സുരേഷ് ആണ് മരിച്ചത്. ഇന്നലെ രാത്രി സമീപത്തെ വിവാഹ വീട്ടിൽ പോയിരുന്നു. മടങ്ങും വഴി മാത്തറക്ക് സമീപം ഡ്രൈനേജിൽ വീണതാകാമെന്നാണ് പൊലീസിന്റെ സംശയം. ഇന്ന് രാവിലെയാണ് ഇയാളെ മരിച്ച നിലയിൽ ഡ്രൈനേജിൽ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
https://www.youtube.com/watch?v=Ko18SgceYX8