ചെന്നൈ: ശരീരത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന കാൻസറിനേക്കാൾ പൂവക്ക എന്ന യുവതിയെ നോവിക്കുന്നത് ഒൻപത് മാസം പ്രായമുളള മകന്റെ മുഖമാണ്. രണ്ട് വർഷക്കാലം ദുബായിൽ ഒരു കമ്പനിയിൽ ജോലി നോക്കിയിരുന്ന പൂവക്ക 2018 ലാണ് വിവാഹിതയാകുന്നത്. ​കർണാടക കൂർ​ഗ് സ്വദേശിനിയായ പൂവക്കയ്ക്ക് കാൻസറാണെന്ന് തിരിച്ചറിയുന്നത് ​ഗർഭിണിയായിരിക്കുന്ന സമയത്താണ്.

തുടർന്ന് ഏഴ് മാസം ​ഗർഭിണിയായിരിക്കെ നടത്തിയ സ്കാനിം​ഗിലാണ് കാൻസർ കണ്ടെത്തിയത്. കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയയിലൂടെ ഏഴാം മാസത്തിൽ തന്നെ പുറത്തെടുത്തു. തുടർന്ന് കാൻസറിന് ചികിത്സ തേടി. നിലവിൽ തമിഴ്നാട് വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജിലാണ് ചികിത്സ നടക്കുന്നത്. ഇതിനോടകം തലച്ചോറിൽ ഉൾപ്പെടെ രണ്ട് ശസ്ത്രക്രിയകൾ നടത്തി. ഇത് കൂടാതെ കീമോയും റേഡിയേഷൻ തെറാപ്പിയും നടക്കുന്നുണ്ട്. ഇടവിട്ട് സ്കാനിം​ഗും നടത്തണം.

35 ലക്ഷത്തോളം രൂപയാണ് ഇതുവരെ ചികിത്സയ്ക്കായി ചെലവായത്. ഇനിയും പതിനഞ്ച് ലക്ഷം രൂപയെങ്കിലും വേണം പൂവക്കയ്ക്ക് ജീവിതത്തിലേക്ക് തിരികെയെത്താൻ. അതിന്  സുമനസ്സുകളുടെ സഹായം കൂടിയേ തീരൂ‌. സുഹൃത്തുക്കളെല്ലാവരും ചേർന്ന് പൂവക്കയെ സഹായിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. സഹായിക്കാൻ താൽപര്യമുള്ളവർക്ക് താഴെ നൽകിയിരിക്കുന്ന അക്കൗണ്ട് നമ്പറിലേയ്ക്ക് പണം നൽകാവുന്നത്. ​​ഗൂ​ഗിൾ പേ വഴിയും പണം നൽകാം. നമ്പർ- 9591962182

Account Name: POOVAKKA K M
Account Number: 520101258544388
Account Type: SBA
IFSC Code: CORP0000201
Branch : VALNOOR
Branch Address : CORPORATION BANK, MAIN ROAD, KUSHALNA GAR, VALNOOR, SOMWARPET, 571234