പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് പ്രതി റോയി ഡാനിയേലിൻ്റെ ആഡംബര വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. കൊച്ചിയിലെ വീട്ടിൽ നിന്നാണ് വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തത്. 3 ആഡംബര ഫ്ലാറ്റുകളും കണ്ടെത്തി. തട്ടിപ്പ് ആസൂത്രണം ചെയ്തതിൽ കുടുംബത്തിന് പുറത്തുള്ളവർക്കും പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. തൃശ്ശൂർ സ്വദേശിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

Read more at: പോപ്പുല‌ർ ഫിനാൻസ് തട്ടിപ്പ്; അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറിയേക്കും 

പോപ്പുല‌ർ ഫിനാൻസ് തട്ടിപ്പിൽ അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറിയേക്കുമെന്നും സൂചനയുണ്ട്. കേസിന്റെ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സർക്കാരിന് കൈമാറി.  രണ്ടായിരം കോടിയിലധികം രൂപയുടെ തട്ടിപ്പ് അതീവ ഗൗരവത്തോടെയാണ് സംസ്ഥാന സർക്കാർ കാണുന്നത്. സംസ്ഥാനത്ത് ഉടനീളം വഞ്ചിതരായവരുടെ പരാതികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ സിബിഐക്കോ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോ കേസ് കൈമാറാനാണ് സാധ്യത. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് നിരവധി ഹർജികളും ഹൈക്കോടതിയിലെത്തിയിട്ടുണ്ട്.