Asianet News MalayalamAsianet News Malayalam

പോപ്പുലർ ഫ്രണ്ട് ​ഗൂഢാലോചനക്കേസ്; കണ്ണൂർ സ്വദേശി എൻഐഎ പിടിയിൽ, മുഖ്യ ആയുധപരിശീലകനെന്ന് എൻഐഎ

ദീർഘകാലമായി ഒളിവിലായിരുന്നു കേസിലെ അൻപത്തിയൊൻപതാം പ്രതിയായ ജാഫർ. 2047 ൽ ഇന്ത്യയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരുന്നതിനായി ഗൂഡാലോചന നടത്തിയെന്നാണ് ഇയാൾക്കെതിരായ പ്രധാന ആരോപണം. 

Popular Front Conspiracy Case; A native of Kannur is in NIA custody FVV
Author
First Published Feb 12, 2024, 6:40 PM IST

കൊച്ചി: പോപ്പുലർ ഫ്രണ്ട് കേസിൽ ദേശീയ അന്വേഷണ ഏജൻസി തിരഞ്ഞിരുന്ന കണ്ണൂർ സ്വദേശി അറസ്റ്റിലായി. ജാഫർ ഭീമന്റവിടയാണ് കണ്ണൂരിലെ വീട്ടിൽ നിന്ന് എൻഐഎയുടെ പിടിയിലായത്. പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലകൻ എന്ന നിലയിലാണ് ഇയാൾ അറിയപ്പെട്ടിരുന്നതെന്ന് എൻഐഎ പറയുന്നു. ദീർഘകാലമായി ഒളിവിലായിരുന്നു കേസിലെ അൻപത്തിയൊൻപതാം പ്രതിയായ ജാഫർ. 2047 ൽ ഇന്ത്യയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരുന്നതിനായി ഗൂഡാലോചന നടത്തിയെന്നാണ് ഇയാൾക്കെതിരായ പ്രധാന ആരോപണം. ഇതിനായി തീവ്രവാദ സംഘടനകളുമായി ബന്ധം പുലർത്തിയെന്നും എൻഐഎ പറയുന്നു. 

എങ്ങനെ തുടങ്ങുമെന്ന് ഓര്‍ത്ത് 3 മാസം പോയി, അയോധ്യ രാമക്ഷേത്രത്തിലേക്കുള്ള 'രാം ലല്ല' നിര്‍മാണം വിവരിച്ച് ശിൽപി

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios