Asianet News MalayalamAsianet News Malayalam

തപാൽ വകുപ്പ് ജീവനക്കാരെയും വാക്സീൻ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യം

മഹാമാരിക്കാലത്തും കത്തുകളും,മണി ഓർഡറുകൾ തുടങ്ങി സാമൂഹിക സുരക്ഷ പെൻഷനുകളുടെ വരെ വിതരണം ഉറപ്പാക്കുന്ന പോസ്റ്റുമാൻ ഉൾപ്പടെയുള്ള ജീവനക്കാർ രോഗവ്യാപന ഭീഷണിയിലാണ് ജോലി തുടരുന്നതെന്നു തപാല്‍ ജീവനക്കാര്‍

postal employees demands covid 19 vaccine in priority
Author
Kochi, First Published May 14, 2021, 10:55 PM IST

സംസ്ഥാനത്തെ തപാൽ വകുപ്പ് ജീവനക്കാരെയും വാക്സീൻ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യം. കൊവിഡിന്‍റെ തീവ്രവ്യാപനത്തിന്‍റെ പശ്ചാത്തലത്തിലും തുടർച്ചയായി ജോലിയിൽ തുടരുന്ന തപാൽ വകുപ്പ് ജീവനക്കാരെയും മുന്നണി പോരാളികളായി കണക്കാക്കണം.

മഹാമാരിക്കാലത്തും കത്തുകളും,മണി ഓർഡറുകൾ തുടങ്ങി സാമൂഹിക സുരക്ഷ പെൻഷനുകളുടെ വരെ വിതരണം ഉറപ്പാക്കുന്ന പോസ്റ്റുമാൻ ഉൾപ്പടെയുള്ള ജീവനക്കാർ രോഗവ്യാപന ഭീഷണിയിലാണ് ജോലി തുടരുന്നതെന്നു തപാല്‍ ജീവനക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. സമ്പർക്കത്തെ തുടർന്ന് കൊവിഡ് പിടിപ്പെട്ട ജീവനക്കാരിൽ ചിലർ മരണമടഞ്ഞ അവസ്ഥയിലാണ് എറണാകുളം ജില്ലയിലെ ഉൾപ്പടെ വിവിധ മേഖല യൂണിയനുകൾ സംസ്ഥാന സർക്കാരിന് മുന്നിൽ ആവശ്യം ശക്തമാക്കുന്നത്


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios