തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തപാൽ വോട്ടിൽ സ്ഥാനാർത്ഥിക്ക് നേരെയോ ചിഹ്നത്തിന് നേരയോ ഉള്ള ഏത് അടയാളവും വോട്ടായി പരിഗണിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. അത്തരം ബാലറ്റുകൾ സാധുവായി പരിഗണിക്കാം. എന്നാൽ അതേ സമയം വോട്ടറെ തിരിച്ചറിയുന്ന അടയാളമാണെങ്കിൽ അസാധുവാകും. വോട്ടെണ്ണലിന് ശേഷമുള്ള ആഹ്ലാദ പ്രകടനങ്ങൾ അതിരു കടക്കരുതെന്നും കൊവിഡ് മാനദണ്ഡപ്രകാരം മാത്രമേ ആഹ്ലാദ പ്രകടനം നടത്താൻ പാടുള്ളൂ എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. 

നാളെയാണ് കേരളം കാത്തിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പിൻറെ വോട്ടണ്ണൽ. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. ഇത്തവണ സർവീസ് വോട്ടുകൾക്ക് പുറമേ കൊവിഡ് ബാധിതകർക്കുള്ള സ്പെഷ്യൽ തപാൽവോട്ടകളുമുണ്ട്. തപാൽ വോട്ടുകൾക്ക് ശേഷം ഇലക്ട്രോണിക് വോട്ടുകൾ എണ്ണിത്തുടങ്ങും. രാവിലെ എട്ട് മണിക്ക് തുടങ്ങുന്നെ വോട്ടെണ്ണലിൻറെ ആദ്യഫല സൂചനകൾ എട്ടരയോടെ അറിയാനാകും. മുഴുവൻ ഫലവും ഉച്ചയോടെ അറിയുമെന്ന് സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.