തൃശ്ശൂര്‍: ലീഗ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിക്കെതിരെ നഗരത്തിൽ പോസ്റ്ററുകൾ. തൃശൂർ ലീഗ് ജില്ലാ കമ്മിറ്റി പിരിച്ചു വിടണം എന്നാണ് പോസ്റ്ററുകളിലെ ആവശ്യം. സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് ഇന്ന് തൃശ്ശൂരില്‍ ലീഗ് ജില്ലാ പ്രതിനിധികൾക്ക് സ്വീകരണം നൽകാൻ എത്തുന്നുണ്ട്. അതിന് മുന്നോടിയായാണ് പോസ്റ്റർ ഒരു വിഭാഗം നഗരത്തിലെ വിവിധ ഇടങ്ങളിൽ പതിച്ചിരിക്കുന്നത്. ജില്ലയിൽ ലീഗ് ആകെ മത്സരിച്ച 140 സീറ്റിൽ 20 ഇടങ്ങളിൽ മാത്രമാണ് ജയിച്ചത്.