വയനാട് ജില്ലാ ലീഗ്‌ ഭരിക്കുന്നത്‌ കെ എം ഷാജിയുടെ നേതൃത്വത്തിലുള്ള മാഫിയ സംഘമാണെന്നാണ് ആരോപണം. പ്രളയ ദുരിതാശ്വാസ ഫണ്ടിൻ്റെ കണക്കുകൾ പുറത്ത്‌ വിടണമെന്നും പോസ്റ്ററിലുണ്ട്

വയനാട്: ജില്ലയിൽ മുസ്ലിം ലീഗ്‌ (muslim league)നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ(posters) പ്രത്യക്ഷപ്പെട്ടു. സേവ്‌ മുസ്ലിം ലീഗ്‌ എന്ന പേരിലാണ്‌ പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. പ്രളയഫണ്ട്‌ തട്ടിപ്പിൽ അന്വേഷണം വേണമെന്നാണ് ആവശ്യം.

വയനാട് ജില്ലാ ലീഗ്‌ ഭരിക്കുന്നത്‌ കെ എം ഷാജിയുടെ നേതൃത്വത്തിലുള്ള മാഫിയ സംഘമാണെന്നാണ് ആരോപണം. പ്രളയ ദുരിതാശ്വാസ ഫണ്ടിൻ്റെ കണക്കുകൾ പുറത്ത്‌ വിടണമെന്നും പോസ്റ്ററിലുണ്ട്. 

കൽപ്പറ്റ പ്രസ് ക്ലബിന് സമീപത്തുള്ള മതിലിലും പൊഴുതന, വെങ്ങപ്പള്ളി പഞ്ചായാത്തുകളിലുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പ്രളയഫണ്ടിൽ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് പാണക്കാട് തങ്ങൾക്ക് കത്തയച്ച ജില്ലാ നേതാവ് സി മമ്മിയെ കഴിഞ്ഞ ദിവസം സസ്പെൻറ് ചെയ്തിരുന്നു.