സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. തിരുവനന്തപുരം സ്വദേശിയായ ജയി ജയകുമാറിന്റെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ആത്മഹത്യ ശ്രമത്തെ തുടർന്ന് കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ജയിയ്ക്ക് മസ്തിഷ്കമരണം സംഭവിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. തിരുവനന്തപുരം സ്വദേശിയായ ജയി ജയകുമാറിന്റെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ആത്മഹത്യ ശ്രമത്തെ തുടർന്ന് കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ജയിയ്ക്ക് മസ്തിഷ്കമരണം സംഭവിച്ചത്. ജയിയുടെ ഹൃദയം ഏയർ ആംബുലൻസിൽ കൊച്ചി ലിസി ആശുപത്രിയിലേക്ക് കൊണ്ടുപോകും. 14 വയസ്സുള്ള പെൺകുട്ടിക്കാണ് ഹൃദയം നൽകുന്നത്. ജയിയുടെ ഒരു കിഡ്നിയും കരളും തിരുവനന്തപുരത്ത് തന്നെയുള്ള രോഗികൾക്കായി നൽകും. കോർണിയ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്ക് മാറ്റും.ഒരു കിഡ്നി കോഴിക്കോട് മെഡിക്കൽ കോളെജിലെ രോഗിക്ക് നൽകും. ടെക്നോപാർക്കിൽ ജോലി ചെയ്യുകയായിരുന്ന ജയിക്ക് 34 വയസ്സായിരുന്നു.

YouTube video player