Asianet News MalayalamAsianet News Malayalam

കോമൺവെൽത്ത് ചാമ്പ്യൻഷിപ്പ്; പങ്കെടുക്കാൻ പണമില്ലാതെ വിഷമിച്ച് പവർലിഫ്റ്റിംഗ് താരം

കാനഡയിൽവച്ച് നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാനാവശ്യമായ പണം കെട്ടിവയ്ക്കുന്നതിനായി നെട്ടോടമോടുകയാണ് അർച്ചനയുടെ കുടുംബം. കൊച്ചി കാക്കനാട് സ്വദേശിനിയായ അർച്ചന സെന്റ് തെരേസാസ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്.

Power lifting champion seeks financial assessment for compete in Commonwealth games
Author
Kochi, First Published Jul 17, 2019, 12:50 PM IST

കൊച്ചി: കോമൺവെൽത്ത് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പങ്കെടുക്കാൻ പണമില്ലാതെ വിഷമിക്കുകയാണ് പവർലിഫ്റ്റിംഗ് താരം അർച്ചന സുരേന്ദ്രൻ. കാനഡയിൽവച്ച് നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാനാവശ്യമായ പണം കെട്ടിവയ്ക്കുന്നതിനായി നെട്ടോടമോടുകയാണ് അർച്ചനയുടെ കുടുംബം. കൊച്ചി കാക്കനാട് സ്വദേശിനിയായ അർച്ചന സെന്റ് തെരേസാസ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്.

കഴിഞ്ഞ ഒന്നര വർഷമായി പങ്കെടുക്കുന്ന മത്സരങ്ങളിലെല്ലാം മെഡലുകൾ വാരിക്കൂട്ടിയ യുവകായികതാരമാണ് അർച്ചന. കഴിഞ്ഞ മെയിൽ തമിഴ്നാട്ടിലെ വെല്ലൂരിൽ നടന്ന ദേശീയ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ സ്വർണം അടക്കം നാലു മെഡലുകൾ അർച്ചന കരസ്ഥമാക്കിയിരുന്നു. ഇതേതുടർന്നാണ് കോമൺവെൽത്ത് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അർച്ചനയ്ക്ക് അവസരം ലഭിച്ചത്.

സബ് ജൂനിയർ 84 പ്ലസ് കിലോഗ്രാം വിഭാഗത്തിലാണ് അർച്ചന തെരഞ്ഞെടുക്കപ്പെട്ടത്. സെപ്റ്റംബർ 15 മുതൽ 21 വരെ കാനഡയിലാണ് മത്സരം നടക്കുക. മത്സരത്തിൽ പങ്കെടുക്കണമെങ്കിൽ 2,40,000 രൂപ ദേശീയ അസ്സോസിയേഷനായ പവർ ലിഫ്റ്റിംഗ് ഇന്ത്യയിൽ അടക്കണം. സ്പോൺസർമാരില്ലാത്തതിനാൽ ഇതുവരെ അർച്ചനയ്ക്കും കുടംബത്തിനും തുക കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജൂലൈ ഇരുപതിനുള്ളിൽ തുക അടച്ചില്ലെങ്കിൽ മത്സരത്തിൽ പങ്കെടുക്കാനുള്ള അർച്ചനയുടെ അവസരം നഷ്ടമാകും. 

ഓട്ടോറിക്ഷ ഡ്രൈവറായ സുരേന്ദ്രന്റെ കുടുംബത്തിന് താങ്ങാനാവുന്നതിലും അപ്പുറമാണ് ഈ തുക. വീടിനും വാഹനത്തിനുമായി എടുത്ത വായ്പ തുക പോലും അടയ്ക്കാൻ ബുദ്ധിമുട്ടുകയാണ് താനെന്ന് സുരേന്ദ്രൻ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios