വര്‍ഷത്തെ അന്തര്‍ദ്ദേശീയ ജാക്സണ്‍ പൊള്ളോക്ക് ഫെല്ലോഷിപ്പ് ചിത്രകാരന്‍ പ്രദീപ് പുത്തൂരിന്. ചിത്രകലാ രംഗത്തെ സര്‍ഗാത്മക സംഭാവനയ്ക്കാണ് പുരസ്കാരം.
തിരുവനന്തപുരം: പൊള്ളോക്ക്-ക്രാസ്നെര്‍ ഫൗണ്ടേഷന്‍റെ ഈ വര്‍ഷത്തെ അന്തര്‍ദ്ദേശീയ ജാക്സണ്‍ പൊള്ളോക്ക് ഫെല്ലോഷിപ്പ് ചിത്രകാരന്‍ പ്രദീപ് പുത്തൂരിന്. ചിത്രകലാ രംഗത്തെ സര്‍ഗാത്മക സംഭാവനയ്ക്കാണ് പുരസ്കാരം. ഇത് രണ്ടാം തവണയാണ് പ്രദീപ് പുത്തൂരിന് ഈ ഫെല്ലോഷിപ്പ് ലഭിക്കുന്നത്. ചിത്രകലാ രംഗത്തെ സര്‍ഗാത്മക സംഭാവനയ്ക്ക് പ്രശസ്ത അമേരിക്കന്‍ അബ്സ്ട്രാക്ട് എക്സ്പ്രഷനിസ്റ്റ് ചിത്രകാരന്‍ ജാക്സണ്‍ പൊള്ളോര്‍ക്കിന്‍റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഫെല്ലോഷിപ്പ്.
