കമ്പനി പ്രവർത്തനം തുടങ്ങിയ 2018ലെ വരുമാനം ഒന്നര ലക്ഷം രൂപ മാത്രം.തൊട്ടടുത്ത വർഷം കമ്പനിയുടെ വരുമാനം 7 കോടി 24 ലക്ഷം രൂപ.കമ്പനികാര്യ മന്ത്രാലയത്തിന് പ്രസാഡിയോ സമർപ്പിച്ച രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് 

കോഴിക്കോട്: എ ഐ ക്യാമറ വിവാദത്തിലും കെ ഫോണ്‍ പദ്ധതിയിലും അഴിമതി ആരോപണം നേരിടുന്ന പ്രസാഡിയോ കമ്പനിക്ക് അമ്പരിപ്പിക്കുന്ന വളര്‍ച്ച. ഒരു വർഷത്തിനിടെ കമ്പനിയുടെ വരുമാനത്തിലുണ്ടായ വളർച്ച 500 മടങ്ങോളമാണ്.കമ്പനി പ്രവർത്തനം തുടങ്ങിയ 2018ലെ വരുമാനം ഒന്നര ലക്ഷം രൂപ മാത്രമാണ്.തൊട്ടടുത്ത വർഷം കമ്പനിയുടെ വരുമാനം 7 കോടി 24 ലക്ഷം രൂപയായി ഉയര്‍ന്നു.മൂന്നാമത്തെ വർഷം കമ്പനിയുടെ വരുമാനം 9 കോടി 82 ലക്ഷമാണ്.കമ്പനികാര്യ മന്ത്രാലയത്തിന് പ്രസാഡിയോ സമർപ്പിച്ച രേഖകളിലാണ് ഈ വിവരങ്ങൾ ഉള്ളത്.രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.കമ്പനി തുടങ്ങിയ വർഷം ഊരാളുങ്കലുമായി രണ്ട് കോടി രൂപയുടെ ഇടപാട് നടത്തിയതും രേഖകളിലുണ്ട്.സേഫ് കേരള പദ്ധതിക്കായി ഉപകരണങ്ങൾ വാങ്ങിയതിന്‍റെ വിവരങ്ങളും രേഖകളിൽ ഉണ്ട്.

എംവിഡിയില്‍ നിന്ന് പ്രസാഡിയോക്ക് മുമ്പും കരാർ, മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും പ്രതിക്കൂട്ടിലാക്കി രേഖകൾ


'കെ ഫോണിലും വ്യാപക അഴിമതി, 520 കോടിയുടെ ടെണ്ടർ എക്സസ്'; അഴിമതിയിൽ എസ്ആർഐടിക്കും ബന്ധമെന്ന് വിഡി സതീശൻ