സോഷ്യല്‍ മീഡിയയില്‍ സജ്ജീവമാണ് കായംകുളം എംഎല്‍എ യു പ്രതിഭ. എംഎല്‍എ പങ്കെടുക്കുന്ന പരിപടികളെ കുറിച്ചുളള പോസ്റ്റുകളും ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജില്‍  വരാറുമുണ്ട്.  എംഎല്‍എയുടെ അത്തരമൊരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ചെട്ടികുളങ്ങര കുംഭ ഭരണി ഉത്സവത്തിന് പങ്കെടുത്തതുമായി ബന്ധപ്പെട്ട എംഎല്‍എയുടെ പോസ്റ്റിന് താഴെ കമന്‍റ് ചെയ്തയാള്‍ക്ക് ചുട്ടമറുപടിയുമായി എംഎല്‍എ തന്നെ രംഗത്തെത്തിയത്തോടെയാണ് പോസ്റ്റ് വൈറലായത്. 

 ക്ഷേത്രസന്ദര്‍ശനം നടത്തിയ എംഎല്‍എയുടെ പോസ്റ്റിന് താഴെ 'തെരഞ്ഞെടുപ്പ് അടുത്ത് വരുന്നു, ഒരു ബാലൻസിംഗ്' എന്നായിരുന്നു ഒരാളുടെ കമന്‍റ്.  ഒട്ടും വൈകാതെ തന്നെ എംഎല്‍എയുടെ മറുപടിയും വന്നു.

'താങ്കളുടെ പിതാവിന്റെ സ്വത്ത് ആണെന്ന് അടിയൻ അറിഞ്ഞില്ല. അറിഞ്ഞിരുന്നേൽ അടിയൻ പോവില്ലായിരുന്നു'- ഇങ്ങനെയായിരുന്നു എംഎല്‍എയുടെ മറുപടി. എംഎല്‍എയുടെ മറുപടിക്ക് നിരവധി പേര്‍ ലൈക്കും ചെയ്തു.

 

എംഎല്‍എയുടെ മറുപടിയെ പ്രശംസിച്ച് പലരും ഇതിനുതാഴെ കമന്‍റുകള്‍ ചെയ്തപ്പോള്‍ ചിലര്‍ വിമര്‍ശിച്ചും അഭിപ്രായങ്ങള്‍ പറഞ്ഞു.