Asianet News MalayalamAsianet News Malayalam

അനിൽകുമാർ പോയത് കൊണ്ട് പാർട്ടിക്ക് യാതൊരു പോറലുമേൽക്കില്ലെന്ന് പ്രവീൺ കുമാ‍ർ

ശരത് ലാൽ, കൃപേഷ് എന്നിവരെ കൊല ചെയ്തവരുടെ പാർട്ടിയിലേക്കാണ് അനിൽ കുമാർ പോയത്. പ്രതികൾക്ക് സ‍‍ർക്കാർ സംരക്ഷണം ഒരുക്കിയത്തിനെതിരെ പോരാടിയ ആളാണ് അനിൽ കുമാ‍ർ.

Praveen kumar kozhikode dcc president about the exit of KP Anil kumar from party
Author
Kozhikode, First Published Sep 14, 2021, 5:25 PM IST

കോഴിക്കോട്:  കെപി അനിൽ കുമാർ കോൺ​ഗ്രസ് വിട്ടതിൻ്റെ പേരിൽ കോഴിക്കോട് ജില്ലയിൽ പാ‍ർട്ടിക്ക് യാതൊരു പോറലുമുണ്ടാവില്ലെന്ന് ഡിസിസി പ്രസിഡൻ്റ് കെ.പ്രവീൺ കുമാ‍ർ. അനിൽ കുമാ‍ർ മത്സരിച്ചപ്പോൾ മാത്രമാണ് ഷുവ‍ർ സീറ്റുകൾ പാ‍ർട്ടിക്ക് നഷ്ടമായത്. അനിൽ കുമാറിൻ്റെ ജനപിന്തുണ എന്താണ്? ഒരു ഇല കൊഴിയുന്ന പോറൽ പോലും കെ.പി.അനിൽ കുമാർ പോയതിൻ്റെ പേരിൽ കോഴിക്കോട്ടെ പാർട്ടിയിലുണ്ടാവില്ലെന്നും പ്രവീൺ കുമാ‍ർ പറഞ്ഞു. 

പ്രവീൺ കുമാറിൻ്റെ വാക്കുകൾ -

ശരത് ലാൽ, കൃപേഷ് എന്നിവരെ കൊല ചെയ്തവരുടെ പാർട്ടിയിലേക്കാണ് അനിൽ കുമാർ പോയത്. പ്രതികൾക്ക് സ‍‍ർക്കാർ സംരക്ഷണം ഒരുക്കിയത്തിനെതിരെ പോരാടിയ ആളാണ് അനിൽ കുമാ‍ർ. അങ്ങനെയുള്ള അദ്ദേഹം സ്ഥാനം കിട്ടാത്തതതിൻ്റെ പേരിൽ പാ‍ർട്ടി വിട്ടത് ശരിയായില്ല.  അനിൽ കുമാ‍ർ മത്സരിച്ചപ്പോൾ മാത്രമാണ് ഷുവ‍ർ സീറ്റുകൾ പാർട്ടിക്ക് നഷ്ടമായത്. കഴിഞ്ഞ മൂന്നു മാസത്തിനകം എന്ത് പ്രശ്നം ആണ് പാർട്ടിയിൽ ഉണ്ടായത്? അനിൽകുമാറിൻ്റെ ജനപിന്തുണ എന്താണ്? ഒരു ഇല കൊഴിയുന്ന പോറൽ പോലും കെ.പി.അനിൽ കുമാർ പോയതിൻ്റെ പേരിൽ കോഴിക്കോട്ടെ പാർട്ടിയിലുണ്ടാവില്ല.  കൈയിൽ ഉണ്ടായിരുന്ന രണ്ടു സീറ്റുകൾ ആണ് അനിൽകുമാർ കളഞ്ഞത്. ഇങ്ങനെ അദ്ദേഹം തരം താഴാൻ പാടില്ലായിരുന്നു. നടപടികളുടെ ഗൗരവം അനുസരിച്ചാണ് ശിക്ഷ വിധിക്കുക. ഗൗരവം കണക്കിലെടുത്താണ് അദ്ദേഹത്തിനെതിരെ പാർട്ടി നടപടി സ്വീകരിച്ചത്. എന്തെങ്കിലും കാരണവശാൽ അദേഹത്തിന് സിപിഎം വിടേണ്ടി വന്നാൽ ടിപി ചന്ദ്രശേഖരൻ്റെ ഗതി ഉണ്ടാകാതെ നോക്കണം. 

Follow Us:
Download App:
  • android
  • ios