തൃശൂർ ജില്ലയിലെ 13ൽ 12 സീറ്റുകളും എൽഡിഎഫ് നേടുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍ പ്രവചിച്ചു. മണലൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ വിജയം സുനിശ്ചിതമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

തൃശൂർ: തൃശൂർ ജില്ലയിലെ 13ല്‍ 12 സീറ്റ് വരെ സീറ്റ് എൽഡിഎഫ് നേടുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍. ത്രികോണ പോരാട്ടം നടന്ന തൃശൂർ മണ്ഡലത്തിൽ മാത്രം അവകാശവാദം നടത്തുക പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ മത്സരം നടന്ന മണലൂരിൽ എൽഡിഎഫ് മികച്ച പ്രകടനം നടത്തിയെന്നും കെ വി അബ്ദുള്‍ ഖാദര്‍ അവകാശപ്പെട്ടു.

ചാലക്കുടി, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ മണ്ഡലങ്ങളിൽ നല്ല രീതിയിൽ എൽഡിഎഫ് പ്രവർത്തകർ പ്രചാരണം നടത്തി. വടക്കഞ്ചേരിയിൽ ഇടതുപക്ഷത്തിന് ശക്തനായ ഒരു എതിരാളി ഉണ്ടായിരുന്നില്ല. ഒല്ലൂരിൽ ഓരോ വീടുകളുമായും നല്ല ബന്ധമുള്ളയാളാണ് മന്ത്രി കെ രാജൻ. നാട്ടകയിലും മണലൂരിലും ജയിക്കാനാവും. മണലൂരിലെ വാശിയേറിയ പോരിൽ രവീന്ദ്രനാഥ് വിജയിക്കുമെന്ന ആത്മവിശ്വാസം അബ്ദുൽ ഖാദർ പ്രകടിപ്പിച്ചു.

തൃശൂർ നഗരത്തിൽ കടുത്ത മത്സരം നേരിട്ടെന്നും മറ്റു മണ്ഡലങ്ങളിലെ പോലെ അവകാശവാദം നടത്താനാവില്ലെന്നും അബ്ദുൽ ഖാദർ പറഞ്ഞു. ഗുരുവായൂരിൽ എൽഡിഎഫിന് ജയിക്കാൻ കഴിയുന്ന സാഹചര്യമാണെന്ന് അബ്ദുൽ ഖാദർ അവകാശപ്പെട്ടു. കയ്പമംഗലത്തും തികഞ്ഞ പ്രതീക്ഷയുണ്ടെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി പറഞ്ഞു. ചുരുക്കത്തിൽ 13ൽ 12 സീറ്റിലും വിജയിക്കും എന്ന പ്രതീക്ഷയാണ് അദ്ദേഹം പങ്കുവച്ചത്.

YouTube video player