കൊച്ചി: ലക്ഷദ്വീപിൽ നിന്ന് കൊച്ചിയിലെ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ യുവതി ഹെലികോപ്ടറിൽ പ്രസവിച്ചു. ഹെലികോപ്ടർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങിയ ഉടനെയായിരുന്നു യുവതിയുടെ പ്രസവം. കവരത്തി സ്വദേശിനിയായ നുസൈബ(18) യാണ് ഹെലികോപ്ടറിൽ കുഞ്ഞിന് ജന്മം നൽകിയത്. കവരത്തിയിലെ ആശുപത്രിയിൽ നിന്ന് അടിയന്തിരമായി പവൻഹാൻസിന്റെ ഹെലികോപ്ടറിൽ കൊച്ചിയിലേക്ക് വരികയായിരുന്നു.