യുവതിയുടെ നില അതീവ ഗുരുതരമായതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കുഞ്ഞിപ്പോൾ വെൻ്റിലേറ്ററിലാണ്. 

കാസർകോട്: ജില്ലയിൽ വീണ്ടും കൊവിഡ് മരണം. കൊവിഡ് ബാധിതയായിരുന്നു ഏഴ് മാസം ഗർഭിണിയായ യുവതിയാണ് കൊവിഡ് ബാധിച്ചു മരിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നായന്മാർമൂല സ്വദേശി സമീറ (36) ആണ് മരിച്ചത്. യുവതിയുടെ നില അതീവ ഗുരുതരമായതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കുഞ്ഞിപ്പോൾ വെൻ്റിലേറ്ററിലാണ്. 

പരിയാരം മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്ന ഒരു വിദ്യാർത്ഥിയും ഇന്നലെ മരിച്ചിരുന്നു. ആലക്കോട് തേർത്തല്ലിയിലെ ചെറുകരകുന്നേൽ ജോസൻ (13) ആണ് മരിച്ചത്. ആലക്കോട് സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ജോസൻ. ജോസന് ഇതുവരേയും പ്രതിരോധ കുത്തിവയ്പ്പുകൾ ഒന്നും എടുത്തിരുന്നില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.