Asianet News MalayalamAsianet News Malayalam

കോഴിക്കോടും പക്ഷിപ്പനിയെന്ന് പ്രഥാമിക റിപ്പോർട്ട്

തിരുവനന്തപുരം റീജിയണൽ ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ പക്ഷിപ്പനിയാണെന്ന് കണ്ടെത്തയിട്ടുണ്ട്. ഇനി ഭോപ്പാലിലെ ലാബിലെ അന്തിമ സ്ഥിരീകരണം വരേണ്ടതുണ്ട്

preliminary report of bird flu in kozhikkod
Author
Kozhikode, First Published Jul 23, 2021, 1:08 PM IST

കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടിൽ പക്ഷിപ്പനിയെന്ന് സംശയം. കൂരാച്ചുണ്ട് കാളങ്ങാലിയിലെ സ്വകാര്യ കോഴിഫാമിൽ 300 കോഴികൾ കൂട്ടത്തോടെ ചത്തു. തിരുവനന്തപുരം റീജിയണൽ ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ പക്ഷിപ്പനിയാണെന്ന് കണ്ടെത്തയിട്ടുണ്ട്. ഇനി ഭോപ്പാലിലെ ലാബിലെ അന്തിമ സ്ഥിരീകരണം വരേണ്ടതുണ്ട് .

‌പരിശോധനാഫലം വരുന്നതുവരെവരെ രോ​ഗം സ്ഥിരീകരിച്ച മേഖലയുടെ പത്ത് കിലോമീറ്റർ പരിധി നിരീക്ഷണവിധേയമാക്കിയതായി പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.കളക്ടർ അടിയന്തര യോഗം വിളിച്ചു കാര്യങ്ങൾ വിലയിരുത്തി.

പക്ഷിപ്പനി സ്ഥിരീകരിച്ചാൽ രോ​ഗം സ്ഥിരീകരിച്ച ഫാമിലെ കോഴികളെ മുഴുവൻ നശിപ്പിക്കേണ്ടി വന്നേക്കാം. പരിസര പ്രദേശങ്ങളിലുള്ള പക്ഷികളേയും നിരീക്ഷിക്കേണ്ടതായി വരും

Follow Us:
Download App:
  • android
  • ios