ഇവർ മൂന്ന് പേരുമാണ് ഗതാഗത നിയന്ത്രണം ലംഘിച്ച് ബൈക്കോടിച്ചത്. പിന്നിലിരുന്ന 2 പേരും ഹെല്‍മറ്റും ധരിച്ചിരുന്നില്ല. പൊലീസുകാര്‍ ചേര്‍ന്ന് തടയാന്‍ ശ്രമിച്ചെങ്കിലും ഇവർ വെട്ടിച്ച് വാഹനം കടന്നുപോവുകയായിരുന്നു. പിടിച്ചെടുത്ത വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ല.

കോട്ടയം: പാലായില്‍ രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിൽ ഗതാഗത നിയന്ത്രണം ലംഘിച്ചവർ പിടിയിൽ. അതിരമ്പുഴ സ്വദേശി ജിഷ്ണു രതീഷ്, കിടങ്ങൂര്‍ സ്വദേശി സതീഷ് കെ.എം, കോതനല്ലൂര്‍ സ്വദേശി സന്തോഷ് ചെല്ലപ്പന്‍ എന്നിവരാണ് പിടിയിലായത്. ഇവർ മൂന്ന് പേരുമാണ് ഗതാഗത നിയന്ത്രണം ലംഘിച്ച് ബൈക്കോടിച്ചത്. പിന്നിലിരുന്ന 2 പേരും ഹെല്‍മറ്റും ധരിച്ചിരുന്നില്ല. പൊലീസുകാര്‍ ചേര്‍ന്ന് തടയാന്‍ ശ്രമിച്ചെങ്കിലും ഇവർ വെട്ടിച്ച് വാഹനം കടന്നുപോവുകയായിരുന്നു. പിടിച്ചെടുത്ത വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ല. ബൈക്കില്‍ രണ്ടില്‍ കൂടുതല്‍ ആളുകള്‍ കയറിയതിനും പൊലീസ് കൈ കാണിച്ചിട്ട് നിര്‍ത്താതെ പോയതിനും പൊലീസ് നിര്‍ദേശം പാലിക്കാതിരുന്നതിനുമാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് പേരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിടും.

YouTube video player