അഗ്നിശമന സേനാംഗങ്ങൾക്കുള്ള മെഡലിന് കേരളത്തിലെ അഞ്ച് ഉദ്യോഗസ്ഥർ അർഹരായി. സിബിഐയിലെ മലയാളി ഉദ്യോഗസ്ഥൻ മനോജ് ശശിധരന് വിശിഷ്ട സേവനത്തിനുള്ള മെഡലിന് അർഹനായി.
ദില്ലി: സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായുള്ള രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. വിശിഷ്ട സേവനത്തിനുള്ള ഒരു മെഡലും സ്തുത്യർഹ സേവനത്തിനുള്ള 10 മെഡലുകളും കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥര്‍ നേടി. എഡിജിപി യോഗേഷ് ഗുപ്‌തയാണ് വിശിഷ്ട സേവനത്തിനുള്ള മെഡലിന് അർഹനായത്.
ജി സ്പർജൻ കുമാർ, ടി കൃഷ്ണ കുമാർ, ടോമി സെബാസ്റ്റ്യൻ, അശോകൻ അപ്പുക്കുട്ടൻ, അരുൺ കുമാർ സുകുമാരൻ, ഡി സജി കുമാർ, ഗണേശൻ വി കെ, സിന്ധു വി പി, സന്തോഷ് കുമാർ എസ്, സി എം സതീശൻ, എന്നിവരാണ് സ്തുത്യർഹ സേവനത്തിനുള്ള മെഡൽ അര്‍ഹരായത്. അഗ്നി ശമന സേനാംഗങ്ങൾക്കുള്ള മെഡലിന് കേരളത്തിലെ അഞ്ച് ഉദ്യോഗസ്ഥർ അർഹരായി. സിബിഐയിലെ മലയാളി ഉദ്യോഗസ്ഥൻ മനോജ് ശശിധരന് വിശിഷ്ട സേവനത്തിനുള്ള മെഡലിന് അർഹനായി.
Also Read: 75ാം സ്വാതന്ത്ര്യദിനമാഘോഷിക്കാന്‍ രാജ്യം; നാളെ അമൃത് മഹോത്സവത്തിന് തുടക്കമാകും
രാജസ്ഥാൻ ജോദ്പൂർ ഐജിയും മലയാളിയുമായ ജോസ് മോഹനും രാഷ്ട്രപതിയുടെ സ്തുത്യർഹ സേവനത്തിനുള്ള മെഡലിന് അര്‍ഹനായി. സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്പിയായിരുന്നു. മൂവാറ്റുപുഴ സ്വദേശിയാണ് ജോസ് മോഹന്‍.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
