കുട്ടികള്‍ക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതം. സാഹചര്യം വിലയിരുത്താൻ ഇന്ന് ഉന്നതതലയോഗം ചേരും. മന്ത്രി ടി സിദ്ദിഖിന്റെ നേതൃത്വത്തിലാണ് യോഗം.
കൽപ്പറ്റ: വയനാട്ടിൽ ആശങ്കയായി ഷിഗല്ല. കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതം. സാഹചര്യം വിലയിരുത്താൻ ഇന്ന് ഉന്നതതലയോഗം ചേരും. മന്ത്രി ടി സിദ്ദിഖിന്റെ നേതൃത്വത്തിലാണ് യോഗം. ആരോഗ്യമന്ത്രി കെ മുരളീധരൻ ഇന്ന് വൈകിട്ടോടെ വയനാട്ടിലെത്തും. രോഗബാധിതരായ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗലക്ഷണങ്ങളുമായി 60 കുട്ടികളാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. പനി,ഛർദ്ദി, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങളുമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്കൂളിലെ 339 കുട്ടികൾ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. ഇതിൽ 21 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ രണ്ടെണ്ണമാണ് പോസിറ്റീവ് ആയത്. എല്ലാവരുടെയും ആരോഗ്യസ്ഥിതി സാധാരണ നിലയിൽ ആണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. കുട്ടികളുമായി അടുത്തിടപഴകിയവർ ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു.

