Asianet News MalayalamAsianet News Malayalam

സപ്ലൈകോയിലെ വില വര്‍ധന; നവകേരള സദസിന് ശേഷം നടപ്പാക്കാൻ ഭക്ഷ്യ വകുപ്പിന്റെ ആലോചന

ഏഴ് വർഷത്തിന് ശേഷമാണ് സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങൾക്ക് വില കൂട്ടുന്നത്. വില കൂട്ടിയാലും പൊതു വിപണിയിൽ നിന്ന് 25 രൂപ എങ്കിലും കുറവ് വരുത്താനും നീക്കമുണ്ട്.

Price hike in Supplyco Food Department move to implement after Navakerala Sadas nbu
Author
First Published Nov 11, 2023, 6:38 AM IST

തിരുവനന്തപുരം: സപ്ലൈകോയിലെ 13 ഇനം സബ്സിഡി സാധനങ്ങളുടെ വില കൂട്ടുന്നത് നവകേരള സദസിന് ശേഷം നടപ്പിൽ വരുത്താൻ ഭക്ഷ്യ വകുപ്പ് ആലോചന. 7 വർഷത്തിന് ശേഷം വില കൂട്ടാൻ ഇന്നലെ ചേർന്ന എൽഡിഎഫ് യോഗമാണ് അനുമതി നൽകിയത്. തീരുമാനം എടുക്കാൻ ഭക്ഷ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. വില കൂട്ടിയാലും പൊതു വിപണിയിൽ നിന്ന് 25 രൂപ എങ്കിലും കുറവ് വരുത്താനും നീക്കമുണ്ട്. വില കൂട്ടാൻ തീരുമാനം വന്നതോടെ കുടിശ്ശിക ആയുള്ള 1,525 കോടി ഇനി കിട്ടുമോ എന്ന് സപ്ലൈകോയ്ക്ക് ആശങ്കയുണ്ട്. സബ്സിഡി സാധനങ്ങൾക്ക് വില കൂട്ടിയാൽ പിന്നെ ആളുകൾ എത്താതെയാകുമോ എന്നും ആശങ്കയുണ്ട്.

ഏഴ് വർഷത്തിന് ശേഷമാണ് സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങൾക്ക് വില കൂട്ടുന്നത്. വൻപയർ, ചെറുപയർ, പഞ്ചസാര, പച്ചരി, മുളക്, മല്ലി എന്നിവയ്‌ക്കെല്ലാം വില കൂടും. തീരുമാനം എടുക്കാൻ ഭക്ഷ്യ മന്ത്രിയെ എൽഡിഎഫ് യോഗം ചുമതലപ്പെടുത്തി. വില കൂട്ടണം എന്ന സപ്ലൈക്കോയുടെ ആവശ്യം പരിഗണിച്ചാണ് എൽഡിഎഫ് യോഗം തീരുമാനം എടുക്കാൻ ഭക്ഷ്യമന്ത്രിയെ ചുമതലപ്പെടുത്തിയത്. വിപണിയിൽ ഇടപെട്ടതിന്റെ പേരിൽ സപ്ലൈകോയ്ക്ക് സർക്കാർ നൽകാനുള്ള കുടിശ്ശിക 1525 കോടിയാണ്. ഒന്നുകിൽ കുടിശ്ശിക നൽകുക അല്ലെങ്കിൽ വില കൂട്ടുകയെന്നതാണ് സപ്ലൈകോ മുന്നോട്ട് വെച്ച ആവശ്യം. പ്രതിസന്ധി പരിഹരിക്കണമെന്നായിരുന്നു ഭക്ഷ്യമന്ത്രിയുടെയും നിലപാട്.

Also Read: നവകേരള സദസിനും സാമ്പത്തിക പ്രതിസന്ധി; തദ്ദേശ സ്ഥാപനങ്ങളെയും സഹകരണ സംഘങ്ങളെയും പിഴിയാൻ സർക്കാർ

Follow Us:
Download App:
  • android
  • ios