പാലുൽപ്പന്നങ്ങൾക്കും ജിഎസ്ടി ഇളവ് ലഭിച്ചതോടെ മിൽമയുടെ പാലുൽപ്പന്നങ്ങൾക്കും വില കുറയും. നെയ്യ്, വെണ്ണ, പനീര്‍, ഐസ്ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വിലയാണ് കുറയുന്നത്.

തിരുവന്തപുരം: പാലുൽപ്പന്നങ്ങൾക്കും ജിഎസ്ടി ഇളവ് ലഭിച്ചതോടെ മിൽമയുടെ പാലുൽപ്പന്നങ്ങൾക്കും വില കുറയും. നെയ്യ്, വെണ്ണ, പനീര്‍, ഐസ്ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വിലയാണ് കുറയുന്നത്. മില്‍മ നെയ്യ് ഒരു ലിറ്ററിന് 45 രൂപ കുറയും. നിലവിൽ 720 രൂപയാണ് ഒരു ലിറ്റർ നെയ്യ്ക്ക്. നാളെ മുതൽ ഇത് 675 രൂപയ്ക്ക ലഭിക്കും. 240 രൂപയുണ്ടായിരുന്ന 400 ഗ്രാം വെണ്ണ 15 രൂപ കുറഞ്ഞ് 225 രൂപയ്ക്ക് ലഭിക്കും. 

500 ഗ്രാം പനീറിന്‍റെ വില 245 രൂപയില്‍ നിന്ന് 234 രൂപയായി കുറയും. അഞ്ച് ശതമാനം ഉണ്ടായിരുന്ന പനീറിന്‍റെ ജിഎസ് ടി പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ഒരു ലിറ്റർ മിൽമ വാനില ഐസ്ക്രീമിന്‍റെ വില 220 രൂപയിൽ നിന്ന് 196 രൂപയായും കുറഞ്ഞിട്ടുണ്ട്. നാളെ മുതൽ പുതുക്കിയ ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വരുന്നതോടെ ഉപഭോക്താക്കള്‍ക്ക് വിലക്കുറവിന്‍റെ നേട്ടം ലഭ്യമാകും.

YouTube video player