കൊച്ചി: കോതമംഗലം ആവോലിച്ചാലില്‍ വൈദികര്‍ സഞ്ചരിച്ച വള്ളം പെരിയാറില്‍ മുങ്ങി ഒരാള്‍ മരിച്ചു. മൂവാറ്റുപുഴ രണ്ടാര്‍ സ്വദേശിയും ട്രിച്ചി സെന്‍റ് ജോസഫ് കോളേജിലെ എംഫില്‍ വിദ്യാര്‍ത്ഥിയുമായ ഫാദര്‍ ജോണ്‍ പടിഞ്ഞാറ്റുവയലില്‍ (32) ആണ് മരിച്ചത്. വള്ളത്തില്‍ ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരും നീന്തി രക്ഷപ്പെട്ടു. വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. കോതമംഗലം രൂപതയുടെ സ്ഥാപനമായ ജീവ മിനറല്‍ വാട്ടര്‍ കമ്പനിയില്‍ എത്തിയതായിരുന്നു വൈദികര്‍. തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം ഉണ്ടായത്.