Asianet News MalayalamAsianet News Malayalam

ഭൂമി ഇടപാട്: സഹായ മെത്രാന്മാരെ പുറത്താക്കിയതിനെതിരെ വൈദികരുടെ പ്രതിഷേധ യോഗം

കർദിനാളിനോടുള്ള വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. കർദിനാളിനെതിരായ പരാതി രേഖാമൂലം വത്തിക്കാന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും ആലോചനയുണ്ട്. 

priests protest meeting against george alencherry
Author
Kochi, First Published Jul 2, 2019, 8:08 AM IST

കൊച്ചി: ഭൂമി ഇടപാടിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ നിലപാട് എടുത്ത സഹായ മെത്രാന്മാരെ പുറത്താക്കിയതിനെതിരെ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ ഇന്ന് പ്രതിഷേധ യോഗം ചേരും. കർദിനാളിനോടുള്ള വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. 

കർദിനാളിന്റേത് പ്രതികാര നടപടിയാണെന്നും സഹായ മെത്രാന്മാരെ പുറത്താക്കാൻ വത്തിക്കാൻ നിർദ്ദേശിച്ചിട്ടില്ലെന്നുമാണ് വൈദികരുടെ നിലപാട്. കർദിനാളിനെതിരായ പരാതി രേഖാമൂലം വത്തിക്കാന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും ആലോചനയുണ്ട്. രാവിലെ 10 മണിക്ക് കലൂർ റിന്യൂവൽ സെന്ററിൽ ആണ് യോഗം നടക്കുക.

Follow Us:
Download App:
  • android
  • ios