തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പ്രാഥമിക വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 14 ലക്ഷത്തോളം വോട്ടര്‍മാര്‍ ഇക്കുറി വര്‍ദ്ധിക്കുമെന്നാണ് കണക്ക്. 

ഇന്ന് പുറത്തിറക്കുന്ന പട്ടികയില്‍ ഉള്‍പ്പെടാതെ പോകുന്നവര്‍ക്ക് ഇനിയുളള ദിവസങ്ങളില്‍ അപേക്ഷ നല്‍കാം. തുടര്‍ന്ന് പുതിക്കിയ വോട്ടര്‍പട്ടിക ഓഗസ്റ്റില്‍ പുറത്തിറക്കും. കൊവിഡ് പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിച്ചുകൊണ്ടാകും തെരഞ്ഞെടുപ്പ് നടത്തുക. ഒക്ടോബറിലാകും തെരഞ്ഞെടുപ്പ്