Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം, വയനാട്ടില്‍ വൻ സുരക്ഷാ സന്നാഹം; ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി പൊലീസ്

ആഗസ്റ്റ് 10 ന് രാവിലെ 10 മണി മുതല്‍ ജില്ലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.കല്‍പ്പറ്റ, മേപ്പാടി ടൗണുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല

prime minister narendra modi to visit wayanad landslide disaster zone tight security in district Police has imposed traffic control details
Author
First Published Aug 8, 2024, 7:07 PM IST | Last Updated Aug 8, 2024, 7:07 PM IST

കല്‍പ്പറ്റ:പ്രധാനമന്ത്രി നരേന്ദ്ര മോദി മുണ്ടക്കൈ - ചൂരല്‍മല ദുരന്ത ബാധിത പ്രദേശം സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 10 ന് രാവിലെ 10 മണി മുതല്‍ ജില്ലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. കല്‍പ്പറ്റ, മേപ്പാടി ടൗണുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. ഇവിടേക്ക് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അത്യാവശ്യ വാഹനങ്ങളെ മാത്രമേ കയറ്റിവിടുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.

ടാക്സി, ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള സ്വകാര്യ വാഹനങ്ങള്‍ രാവിലെ 11 മുതല്‍ പ്രധാനമന്ത്രി സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നത് വരെ കല്‍പ്പറ്റ-കൈനാട്ടി ബൈപാസ് ജങ്ഷന്‍ മുതല്‍ മേപ്പാടി വിംസ് ആശുപത്രി വരെയും, മേപ്പാടി ടൗണ്‍ മുതല്‍ ചൂരല്‍മല വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്ക് ചെയ്യാന്‍ പാടില്ല. കല്‍പ്പറ്റ ജനമൈത്രി ജങ്ഷന്‍ മുതല്‍ കെ.എസ്.ആര്‍.ടി.സി ഗാരേജ് ജങ്ഷന്‍ വരെയും പാര്‍ക്കിംഗ് നിയന്ത്രണം ബാധകമാണ്.ശനിയാഴ്ച 11.55 ന് പ്രധാനമന്ത്രി വയനാട്ടിൽ എത്തും.12 മണി മുതൽ 3 മണി വരെ പ്രധാനമന്ത്രി വയനാട്ടിലുണ്ടാകുമെന്നാണ് വിവരം.

ബസുകള്‍ക്കുള്ള നിയന്ത്രണം

സുല്‍ത്താന്‍ ബത്തേരി-മാനന്തവാടി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ കല്‍പ്പറ്റ, കൈനാട്ടി ജങ്ഷന്‍ കഴിഞ്ഞുള്ള ബൈപ്പാസ് റോഡില്‍ കയറി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്ത ശേഷം കല്‍പ്പറ്റ ബൈപാസിലൂടെ പോകണം. കോഴിക്കോട് നിന്നും മാനന്തവാടി, ബത്തേരി ഭാഗത്തേക്ക് വരുന്ന കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ കല്‍പ്പറ്റ ജനമൈത്രി ജങ്ഷന്‍ കഴിഞ്ഞുള്ള ബൈപാസ് റോഡിലൂടെ കയറി ആളെയിറക്കുകയും കയറ്റുകയും ചെയ്ത ശേഷം ബൈപാസിലൂടെ തന്നെ പോകണം.     വടുവന്‍ചാല്‍ ഭാഗത്ത് നിന്നും വരുന്ന കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ മൂപ്പൈനാട് - നെടുമ്പാല - തൃക്കൈപ്പറ്റ - മുട്ടില്‍ - കൈനാട്ടി വഴി ബൈപാസിലേക്ക് കയറണം. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ഭാഗത്ത് നിന്നും കല്‍പ്പറ്റക്ക് വരുന്ന വാഹനങ്ങള്‍ ബൈപാസില്‍ കയറി കൈനാട്ടി ജങ്ഷനില്‍ ആളെയിറക്കി തിരിച്ചു പോകണം. 

ചെറിയ വാഹനങ്ങള്‍ക്കുള്ള നിയന്ത്രണം

ബത്തേരി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങള്‍ കൈനാട്ടി ജങ്ഷനില്‍ നിന്നും തിരിഞ്ഞ് പുളിയാര്‍മല - മണിയന്‍കോട്  മുണ്ടേരി - വെയര്‍ഹൗസ് ജങ്ഷന്‍-പുഴമുടി-വെള്ളാരംകുന്ന് വഴി പോകേണ്ടതാണ്. മാനന്തവാടി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ നാലാംമൈല്‍-വെള്ളമുണ്ട- കുറ്റ്യാടി ചുരം വഴി പോകണം. കോഴിക്കോട് ഭാഗത്ത് നിന്നും മാനന്തവാടി ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ വൈത്തിരി -പൊഴുതന - പടിഞ്ഞാറത്തറ വഴിയാണ് പോകേണ്ടത്. കോഴിക്കോട് ഭാഗത്ത് നിന്നും ബത്തേരി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ വൈത്തിരി -പൊഴുതന- പടിഞ്ഞാറത്തറ-  കമ്പളക്കാട് - പച്ചിലക്കാട്-മീനങ്ങാടി വഴി പോകണം.    വടുവന്‍ചാല്‍ ഭാഗത്ത് നിന്നും കല്‍പ്പറ്റയിലേക്കുള്ള വാഹനങ്ങള്‍ മൂപ്പൈനാട്-നെടുമ്പാല-തൃക്കൈപ്പറ്റ - മുട്ടില്‍ വഴിയും പോകണം.

ചരക്ക് വാഹനങ്ങള്‍

ബത്തേരി ഭാഗത്ത് നിന്നും കോഴിക്കോടേക്ക് പോകുന്ന ചരക്ക് വാഹനങ്ങള്‍ ബീനാച്ചി -കേണിച്ചിറ -പനമരം -നാലാംമൈല്‍ വഴിയോ മീനങ്ങാടി -പച്ചിലക്കാട് - നാലാംമൈല്‍ വഴിയോ കുറ്റ്യാടി ചുരം വഴി പോകണം. മാനന്തവാടി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ചരക്ക് വാഹനങ്ങള്‍ നാലാംമൈല്‍ - വെള്ളമുണ്ട വഴി കുറ്റ്യാടി ചുരം വഴിയും പോകേണ്ടതാണ്.

വയനാട്ടിലേത് ഹൃദയഭേദകമായ കാഴ്ചയെന്ന് ചിരഞ്ജീവി; ദുരിതാശ്വാസ നിധിയിലേക്കുള്ള ഒരു കോടിയുടെ ചെക്ക് കൈമാറി

വയനാട്ടിൽ സമഗ്ര പുനരധിവാസം വേണം, പ്രധാനമന്ത്രിയുടെ സന്ദർശനത്തില്‍ അനുകൂല നടപടി പ്രതീക്ഷിക്കുന്നു: മുഖ്യമന്ത്രി

 


 

Latest Videos
Follow Us:
Download App:
  • android
  • ios