എന്‍ഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്.
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലെത്തുന്നു. പാലക്കാടും പത്തനംതിട്ടയിലും നരേന്ദ്രമോദി പ്രചാരണത്തിനെത്തും. മാർച്ച് 15 ന് പാലക്കാട്ടെത്തുന്ന മോദി റോഡ് ഷോ നടത്തും. 17ന് പത്തനംതിട്ടയിൽ അനിൽ ആന്‍റണിയുടെ പ്രചാരണത്തിന്‍റെ ഭാഗമായുള്ള പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. എന്‍ഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. കേരളത്തിലെ ആദ്യ പൊതുയോഗം അനിൽ ആന്‍റണിക്ക് വേണ്ടിയാണ്.
