കാലടി ശങ്കരാചാര്യ സംസ്കൃത സർവകലാശാല കവാടത്തിന് മുൻപിൽ സ്ഥാപിച്ച പ്രധാനമന്ത്രിയുടെ ചിത്രമുളള ബോർഡ് എടുത്തു മാറ്റി.നാലു കൈകളുളള പ്രധാനമന്ത്രിയുടെ ചിത്രമാണ് ബോർഡിലുളളത്

എറണാകുളം: കാലടി ശങ്കരാചാര്യ സംസ്കൃത സർവകലാശാല കവാടത്തിന് മുൻപിൽ സ്ഥാപിച്ച പ്രധാനമന്ത്രിയുടെ ചിത്രമുളള ബോർഡ് എടുത്തു മാറ്റി. സർവകലാശാല ക്യാമ്പസിൽ നടക്കുന്ന യൂണിയൻ കലോത്സവത്തിന്‍റെ ഭാഗമായി സ്ഥാപിച്ച ബോർഡല്ല ഇതെന്ന് സംഘാടക സമിതി വ്യക്തമാക്കി. നാലു കൈകളുളള പ്രധാനമന്ത്രിയുടെ ചിത്രമാണ് ബോർഡിലുളളത്. കൈകളിൽ ശൂലത്തിൽ തറച്ച ഭ്രൂണവും, മിനാരങ്ങളും താമരയും കൊലക്കയറുമാണുളളത്. ബോർഡ് ആരാണ് സ്ഥാപിച്ചത് എന്നതിൽ വ്യക്തതയില്ലെന്ന് യൂണിവേഴ്സിറ്റി അധികൃതർ പറഞ്ഞു.

ബൈസരൺ താഴ്‍വര തുറന്നു നൽകുന്നത് അറിഞ്ഞില്ലെന്ന വാദം തള്ളി ജമ്മു കശ്മീര്‍ സർക്കാർ; 'അത്തരമൊരു കീഴ്‍വഴക്കമില്ല'