ബെംഗളൂരു: ശാരീരിക അസ്വസ്ഥതകകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുമായി പ്രധാനമന്ത്രി ഫോണിൽ സംസാരിച്ചു. വിശ്രമം നിർദേശിച്ചു. മുഖ്യമന്ത്രി ബിഎസ് യെദ്യുരപ്പയും ഇന്ന് കേന്ദ്രമന്ത്രിയെ സന്ദർശിച്ചിരുന്നു. ഇന്നലെ രക്ത സമ്മർദം കുറഞ്ഞതിനെ തുടർന്ന് തളർന്നുവീണ സദാനന്ദ ഗൗഡ നിലവിൽ ബംഗളുരുവിലെ ആശുപത്രിയിലാണ് ചികിത്സയിൽ ഉള്ളത്.