Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് വാക്സീനേഷന് 18-45 പ്രായ പരിധിയിലുള്ളവരിൽ മുൻഗണന ആർക്ക്? പട്ടിക

ഓക്സിജൻ നിർമ്മാണ പ്ലാന്റ് ജീവനക്കാർ, അംഗപരിമിതർ, മാധ്യമ പ്രവർത്തകർ, കെസ്ഇബി ജീവനക്കാർ, കെ എസ് ആർ ടി സി ജീവനക്കാർ ന്നിവർ മുൻ​ഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പെട്രോൾ പമ്പ് ജീവനക്കാർ, ഹോം ഡെലിവറി ജീവനക്കാർ, ഹോട്ടൽ ജീവനക്കാർ എന്നിവർക്കും മുൻഗണന നൽകിയിട്ടുണ്ട്. 

priority list for covid vaccination for 18 to 45 year old published
Author
Thiruvananthapuram, First Published May 19, 2021, 9:28 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 18 മുതൽ 45 വരെ പ്രായത്തിലുള്ളവരുടെ കൊവിഡ് വാക്സിനേഷനുള്ള മുൻഗണനാ പട്ടിക തയ്യാറായി. പട്ടികയിൽ 32 വിഭാഗങ്ങൾക്ക് മുൻഗണന നൽകിയിട്ടുണ്ട്.

ഓക്സിജൻ നിർമ്മാണ പ്ലാന്റ് ജീവനക്കാർ, അംഗപരിമിതർ, മാധ്യമ പ്രവർത്തകർ, കെസ്ഇബി ജീവനക്കാർ, കെ എസ് ആർ ടി സി ജീവനക്കാർ ന്നിവർ മുൻ​ഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പെട്രോൾ പമ്പ് ജീവനക്കാർ, ഹോം ഡെലിവറി ജീവനക്കാർ, ഹോട്ടൽ ജീവനക്കാർ എന്നിവർക്കും മുൻഗണന നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന തല യോഗമാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച  വിഭാഗങ്ങള്‍ക്കു പുറമേയുള്ള മുന്‍ഗണനാ പട്ടിക തയ്യറാക്കിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios