കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കുനേരെ സ്വകാര്യ ബസ് ജീവനക്കാരന്‍റെ വധഭീഷണി. ബസിന്‍റെ സമയ ക്രമത്തെ ചൊല്ലിയുള്ള തർക്കത്തെ തുടര്‍ന്നാണ് കൊലവിളി നടത്തിയത്. സംഭവത്തിൽ പൊലീസ് കെസെടുത്തു

കൊല്ലം: കൊല്ലത്ത് സ്വകാര്യ ബസ് ജീവനക്കാരന്‍റെ കൊലവിളി. ചാത്തന്നൂർ ഡിപ്പോയിലെ കെ.എസ്.ആർ.സി ബസ് ഡ്രൈവർ രാജേഷിന് നേരേയായിരുന്നു സ്വകാര്യ ബസ് ഡ്രൈവറായ പൂയപ്പള്ളി സ്വദേശി അനന്തുവിന്‍റെ ഭീഷണി. ബസിന്‍റെ സമയ ക്രമത്തെ ചൊല്ലിയുള്ള തർക്കത്തെ തുടര്‍ന്നാണ് സ്വകാര്യ ബസ് ജീവനക്കാരൻ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കുനേരെ വധ ഭീഷണി മുഴക്കിയത്. ഇന്നലെ വെളിയം ജംഗ്ഷനിൽ ബസ് നിർത്തി യാത്രക്കാരെ ഇറക്കുന്നതിനിടെയാണ് സ്വകാര്യ ബസ് ഡ്രൈവർ വാഹനത്തിന് അടുത്തെത്തി ഭീഷണി മുഴക്കിയത്. ഡ്രൈവര്‍ സീറ്റിനടുത്ത് വന്ന് അസഭ്യവര്‍ഷം നടത്തിയശേഷം വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതിന്‍റെ വീഡിയോയും പുറത്തുവന്നു. എറണാകുളം സ്വദേശിയായ രാജേഷിന്‍റെ പരാതിയിൽ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പൂയപ്പള്ളി പൊലീസ് കേസെടുത്തു.

YouTube video player