Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഒക്ടോബർ 31 ന് സ്വകാര്യ ബസ് പണിമുടക്ക്; നവം. 21 മുതൽ അനിശ്ചിതകാല പണിമുടക്ക്

നവംബർ 21 മുതൽ അനിശ്ചിതകാലത്തേക്ക് പണി മുടക്കുമെന്നും സംയുക്ത സമിതി അറിയിച്ചു. ദൂരപരിധി നോക്കാതെ എല്ലാ പെർമിറ്റുകളും പുതുക്കി നൽകണമെന്ന് ബസുടമകൾ ആവശ്യപ്പെട്ടു.

Private bus operators call for state wide strike on october 31 nbu
Author
First Published Oct 25, 2023, 3:46 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഈ മാസം 31ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. വിദ്യാർത്ഥികളുടെ യാത്രക്കൂലി വർദ്ധന, ബസുകളിൽ സീറ്റ് ബെൽറ്റും, ക്യാമറയും നിർബന്ധമാക്കിയ തീരുമാനം എന്നിവയിൽ മാറ്റം വരുത്തണമെന്നാണ് ബസ്സുടമകളുടെ ആവശ്യം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത് സ്വകാര്യ ബസ്സുകളുടെ സംയുക്തസമര സമിതി ഗതാഗതമന്ത്രിക്ക് നിവേദനം നൽകി. ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കിൽ അടുത്ത മാസം 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സംയുക്ത സമരസമിതി ഭാരവാഹികള്‍ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Also Read: നിര്‍ത്തിയിട്ട സ്വകാര്യ ബസ്സിനുള്ളില്‍ ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios