Asianet News MalayalamAsianet News Malayalam

നിര്‍ത്തിയിട്ട സ്വകാര്യ ബസ്സിനുള്ളില്‍ ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം മരുതുംകുഴി സ്വദേശി പ്രശാന്ത് ആണ് മരിച്ചത്. സംഭവ സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു

private bus driver hanged himself in bus
Author
First Published Oct 25, 2023, 3:59 PM IST

തിരുവനന്തപുരം: സ്വകാര്യ ബസ് ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പേയാട് കുണ്ടമൺകടവ് പാലത്തിന് സമീപമാണ് നിര്‍ത്തിയിട്ട സൂര്യ മോട്ടോഴ്സ് എന്ന ബസ്സില്‍ ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം മരുതുംകുഴി സ്വദേശി പ്രശാന്ത് ആണ് മരിച്ചത്. സംഭവ സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു.ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. മുമ്പും പ്രശാന്ത് ആത്മഹത്യക്ക് ശ്രമിച്ചതായി സഹോദരൻ പൊലീസിനോട് പറഞ്ഞു. ഭാര്യയുമായി ഇയാൾ അകന്ന് കഴിയുകയാണ്. പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ക്കുശേഷമെ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)


സംസ്ഥാനത്ത് ഒക്ടോ. 31 ന് സ്വകാര്യ ബസ് പണിമുടക്ക്; നവം. 21 മുതൽ അനിശ്ചിതകാല പണിമുടക്ക്

'പുൽവാമ സൈനികർക്ക് ആദരമർപ്പിക്കാൻ പോയപ്പോള്‍ മുറിയിൽ പൂട്ടിയിട്ടു'; ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി
 

Follow Us:
Download App:
  • android
  • ios