പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാലക്കാട്: പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാരായ നിരവധി പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് കോങ്ങാടിയിൽ വൈകിട്ട് ഏഴുമണിയോടെയാണ് അപകടമുണ്ടായത്. കോങ്ങാടി പാറശ്ശേരിക്കടുത്ത് വെച്ച് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബസിടിച്ച് റോഡിന് സമീപത്തെ വൈദ്യുതി പോസ്റ്റ് ഉള്‍പ്പെടെ തകര്‍ന്നു. 

പാലക്കാട് നിന്ന് ചെര്‍പ്പുളശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.നാട്ടുകാര്‍ ചേര്‍ന്ന് പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയി. അപകടത്തെ തുടര്‍ന്ന് റോഡിൽ ഗതാഗത തടസമുണ്ടായി.

വേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. പത്തു പേര്‍ക്കാണ് പരിക്കേറ്റതെന്നാണ് വിവരം. ഇതിൽ എട്ടുപേരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും രണ്ടു പേരെ ജില്ലാ ആശുപത്രിയിലേക്കും മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. ബസിന്‍റെ അമിത വേഗതയാണ് അപകട കാരണമെന്നാണ് പൊലീസ് പറയുന്നത്.

കേരളം ഇന്ത്യയ്ക്ക് പുറത്തോ? കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി; ആത്മകഥ വിവാദത്തിൽ ഇപിയ്ക്ക് പൂര്‍ണ പിന്തുണ

Asianet News Live | EP Jayarajan | Palakkad By Poll | By-Election 2024 | ഏഷ്യാനെറ്റ് ന്യൂസ് |LIVE