ഈ നിർദേശങ്ങൾ അംഗീകരിക്കാത്ത പക്ഷം ഈ മാസം 30 മുതൽ സ്വകാര്യ ബസ് സർവീസുകൾ നിന്നുപോകുന്ന സാഹചര്യമാണെന്നും ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.
തിരുവനന്തപുരം: സ്വകാര്യ ബസ് സർവീസുകൾ സർക്കാർ ഭാഗികമായി ഏറ്റെടുക്കണമെന്ന നിർദേശവുമായി ബസ് ഉടമകൾ. സ്വകാര്യ ബസുകളുടെ ദിവസ കലക്ഷൻ സർക്കാരിന് നൽകാമെന്നും പ്രതിദിനം ഒരു ബസിന് കിലോമീറ്ററിന് 55 രൂപ സർക്കാർ നൽകണമെന്നും ആവശ്യപ്പെട്ടു. ഡ്രൈവറെ സ്വകാര്യ ബസുടമ നിയമിക്കും. കണ്ടക്ടറെ സർക്കാർ നിയമിക്കണം. റോഡ് നികുതി, ഇൻഷുറൻസ്, അറ്റകുറ്റപ്പണി സ്വകാര്യ ബസ് ഉടമ വഹിക്കും. സ്ത്രീകൾക്ക് സൗജന്യമായി സർവീസ് നൽകാം, നഷ്ട പരിഹാരം സർക്കാർ നൽകണമെന്നും ബസ് ഉടമകളുടെ ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു. ഈ നിർദേശങ്ങൾ അംഗീകരിക്കാത്ത പക്ഷം ഈ മാസം 30 മുതൽ സ്വകാര്യ ബസ് സർവീസുകൾ നിന്നുപോകുന്ന സാഹചര്യമാണെന്നും ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.

