പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് പ്രിയങ്കയുടെ കണ്ണുകള്‍ ഭിന്നശേഷിക്കാരനായ ആന്‍റണി എന്ന കുട്ടിയിലേക്കെത്തിയത്. ഉടൻ തന്നെ സ്നേഹപൂര്‍വം പ്രിയങ്ക ആന്‍റണിയെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു.

പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പത്തനംതിട്ടയിലെത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പ്രസംഗത്തിനിടെയുണ്ടായ ഊഷ്മളമായ കാഴ്ച ശ്രദ്ധേയമാകുന്നു. പ്രസംഗത്തിനിടെ സദസില്‍ കണ്ട ഭിന്നശേഷിക്കാരനായ കുട്ടിയെ പ്രിയങ്ക വേദിയിലേക്ക് ക്ഷണിച്ചതാണ് സംഭവം.

പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് പ്രിയങ്കയുടെ കണ്ണുകള്‍ ഭിന്നശേഷിക്കാരനായ ആന്‍റണി എന്ന കുട്ടിയിലേക്കെത്തിയത്. ഉടൻ തന്നെ സ്നേഹപൂര്‍വം പ്രിയങ്ക ആന്‍റണിയെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു.

തുടര്‍ന്ന് മറ്റുള്ളവര്‍ കുട്ടിയെ വീല്‍ചെയറോടെ എടുത്ത് വേദിയില്‍ എത്തിക്കുന്നത് വരെ പ്രിയങ്ക പ്രസംഗം നിര്‍ത്തി കാത്തുനിന്നു. ആന്‍റണി വേദിയിലെത്തിയ ശേഷം സദസ്യരോട് രണ്ട് നിമിഷം സമയം ചോദിച്ചുവാങ്ങി പ്രിയങ്ക കുട്ടിയെ അഭിവാദ്യം ചെയ്തു, ഇതിന് ശേഷം തന്‍റെ പ്രസംഗം ഉപസംഹരിച്ചു. വീണ്ടും പ്രിയങ്ക കുട്ടിക്ക് അരികിലേക്ക് വന്ന് സംസാരിക്കുകയും സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു.

വീഡിയോ കാണാം:-

ഭിന്നശേഷിക്കാരനായ കുട്ടിയെ വേദിയിലേക്ക് ക്ഷണിച്ച് പ്രിയങ്ക

Also Read:- 'കെജ്രിവാളിനെ ജയിലില്‍ കൊലപ്പെടുത്താൻ ഗൂഢാലോചന'; ഗുരുതര ആരോപണവുമായി ആം ആദ്മി പാര്‍ട്ടി